View on Facebook

INDIENWOOD shared SNC Letz Discuss's photo. ... See MoreSee Less

ലിംഗഛേദം നടപ്പാക്കണം ! പൊട്ടിത്തെറിച്ചുകൊണ്ട് മീര ജാസ്മിൻ . www.youtube.com/watch?v=NNX36ttAzdU കൊച്ചി∙ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മീര ജാസ്മിന്‍. പത്തു കല്‍പനകള്‍ എന്ന തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണു മീരയുടെ ശക്തമായ പ്രതികരണം. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്നു . ചെറിയ ഇടവേളയ്ക്കുശേഷം മീര ജാസ്മിന്‍ പ്രമുഖമായ റോളിലെത്തുന്ന സിനിമയാണ് പത്തു കല്‍പനകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദിക്കുന്ന പൊലീസ് ഒാഫിസറായാണ് മീര എത്തുന്നത്.സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കു രാജ്യത്തുനിലനില്‍ക്കുന്ന നിയമവും അതു നല്‍കുന്ന ശിക്ഷയും മതിയായതല്ലെന്ന സന്ദേശമാണു ചിത്രം നല്‍കുന്നത്.അതേ അഭിപ്രായമാണ് ചിത്രത്തിലെ നായിക മീര ജാസ്മിനും പ്രകടിപ്പിച്ചത്. ഇരയനുഭവിച്ച വേദന പ്രതിയും അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്ന് മീര പറഞ്ഞു.ആ വേദന അറിഞ്ഞാൽ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കാൻ തയാറാകില്ല.സൗമ്യ, ജിഷ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ലിംഗഛേദം ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ പ്രതികൾക്കു നൽകണമെന്നും നടി മീരാ ജാസ്മിൻ പറഞ്ഞു. പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തു കല്‍പനകള്‍. ചിത്രത്തിലെ നായകന്‍ അനൂപ് മേനോന്‍, നടി ഋതിക തുടങ്ങിയവരും കൊച്ചിയിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. courtesy manorama -------------------------------------------------- #shutterbugs #Donmax #anoopmenon #meerajasmine #snc #SNCletzdiscuss #10K O.M.D fb.com/Sncletzdiscuss

2 weeks ago

View on Facebook
View on Facebook
View on Facebook
View on Facebook